പത്തനംതിട്ട : താലൂക്ക് ആശുപത്രിയില്‍ അജ്ഞാതര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏകദേശം 60 വയസ്സ് പ്രായമുള്ള സ്ത്രീയുടെ താത്കാലിക സംരക്ഷണം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
റാന്നി പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല,സെക്രട്ടറി പ്രീഷില്‍ഡ ആന്റണി, സി.ഇ.ഒ ടി.ഡി.മുരളീധരന്,കോ-ഓര്‍ഡിനേറ്റര്‍ അനു.എ.നായര്‍ എന്നിവരെത്തിയാണ് ഏറ്റെടുത്തത്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷാഘാതം സംഭവിച്ച നിലയിലാണ് ഇപ്പോള്‍ ഇവര്‍, സംസാരിക്കുവാനും,ഭക്ഷണം കഴിക്കുവാനും നിലവില്‍ പ്രയാസമാണ്, തിരുവല്ല ഡി.വൈ.എസ്.പി.ചന്ദ്രശേഖരന് നായര്‍, എസ്.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ഇവരുടെ വിവരങ്ങളും അവസ്ഥയും നേരില്‍ ബോധ്യപ്പെടുകയും ചെയ്തു. പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെത്തിച്ച് പരിശോധന നടത്തിയശേഷമാണ് മഹാത്മ ജനസേവനകേന്ദ്രത്തിന് ഇവരെ കൈമാറിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: