ഗുരുവായൂര്‍: ഏകാദശി, മണ്ഡല, മകരവിളക്ക് സീസണില്‍ ഗുരുവായൂര്‍ ഇന്നര്‍ റിംഗ് റോഡില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായി.
സീസണില്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി ദേവസ്വം വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സീസണ് ആരംഭിക്കുന്ന നവംബര്‍ 16ന് മുമ്പായി വണ്‍വേ ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. കൂടാതെ അടിയന്തരമായി റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്താനും തൂരുമാനിച്ചു.
ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി നല്കുന്ന അറിയിപ്പിനോടൊപ്പെം പ്ലാസ്റ്റിക് കാര്യ ബാഗ് നിരോധനവും ഉള്‍പ്പെടുത്തും.
നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പോലീസ് നിര്‍ദ്ദേശങ്ങളുടെ ബോര്‍ഡുകളും, പാര്‍ക്കിംഗ് മേഖലയില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. പട്ടര്കുളത്തിന് സമീപത്ത് ഹോമിയോ ഡിസ്പെന്‍സറിയും തുറക്കും. യാചകരെയും മനോവൈകല്യമുളളവരെയും നിയന്ത്രിക്കുന്നതിന് പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കും.
ദേവസ്വം കോണ്‍ഫെറന്‍സി ഹാളില്‍ നടന്ന യോഗത്തല്‍ ചെയര്മാന് എന്‍.പീതാബരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ സുരേശന്, കെ.കുഞ്ഞുണ്ണി, പി.കെ.സുധാകരന്,മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി, എസിപി.പി.എ.ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: