കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് സ്തംഭനത്തിലേക്ക്. എറണാകുളം – തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫിറ്റ്നസ് പരിശോധന, ഡ്രൈഡോക്കിംഗ് എന്നിവ മുടങ്ങിയതും ഇന്‍ഷുറന്‍സ് പുതുക്കാത്തതുമാണ് സര്‍വീസ് മുടങ്ങാന്‍ കാരണമായിരിക്കുന്നത്.
സമയാസമയങ്ങളില്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ മുടങ്ങിയതിനാല്‍ ഇന്നുമുതല്‍ ജങ്കാര്‍ സര്‍വീസ് നടത്തേണ്ടെന്നാണ് തീരുമാനം. രണ്ടുദിവസംകൊണ്ട് എല്ലാം ശരിയാകുമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇതിനു സാധ്യത കുറവാണെന്ന് കരാറുകാരനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: