അകത്തേത്തറ: എന്‍എസ്എസ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിളക്കമാരന്ന വിജയം. പിജി റെപ്പ് ആയി എബിവിപിയുടെ ശ്രീകാന്ത് തിരഞ്ഞെടുക്കപെട്ടു. എംടെക് വിഭാഗത്തില്‍ 4 സീറ്റും ബിടെക് ഒന്നാം വര്‍ഷത്തില്‍ 2, രണ്ടാംവര്‍ഷം 1, എന്നിങ്ങനെ 7 സീറ്റുകളില്‍ വിജയിച്ചു കൊണ്ടാണ് എ.ബി.വി.പി ശക്തി തെളിയിച്ചത് എബിവിപിക്ക് സംഘടനാ സ്വാതന്ത്രം പോലും ഇലാതിരുന്ന കോളേജിലാണ് എബിവിപിക്ക് വന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത്.
എതിരേ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത എസ്എഫ്ഐ യുടെ അക്രമരാഷ്ട്രീയത്തെയും ചില അദ്ധ്യാപകരുമായി ചേര്‍ന്ന് നടത്തിയ ‘നോമിനേഷന് തള്ളല്‍’ നാടകത്തെയും അതിജീവിച്ചാണ് എ.ബി.വി.പി യുടെ പ്രവര്‍ത്തകര്‍ വിജയക്കൊടി പാറിച്ചത്.
മത്സരിച്ച എല്ലാ സീറ്റിലും ശക്തമായ പ്രകടനം നടത്താനും എബിവിപി യ്ക്ക് കഴിഞ്ഞു.
എന്‍എസ്എസ് എഞ്ചിനീയറിംങ്ങ് കോളേജിലെ എബിവിപിയുടെ വിജയത്തിന് വേണ്ടി സഹകരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി അറിയിക്കുന്നു എന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.അരുണ്‍ കുമാര്‍ തുടര്‍ന്ന് നടന്ന ആഹ്ലാദ പ്രകടനത്തില്‍ അറിയിച്ചു. സംസ്ഥാന സമിതി അംഗം സുമിത്ത്, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്, നഗര്‍ വൈസ് പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: