പാലക്കാട്: ആയുര്‍വേദ ചികിത്സാ രംഗത്ത് നൂതന സംവിധാനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാന്‍ മികച്ച ചികിത്സാ രീതി ആയുര്വേദമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ ആയുര്‍വേദ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ആയുര്‍വേദ ആശുപത്രി നടത്തിയ ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എം.കെ.ഹേമചന്ദ്രന് അധ്യക്ഷനായി, ആയുര്‍വേദ ചികിത്സാ രംഗത്ത് നൂതന സംവിധാനങ്ങള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ഔഷധ സസ്യ വിതരണം നടത്തി.
ക്വിസ് മത്സര വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ ട്രോഫികള്‍ നല്കി . ബോധവത്ക്കരണ ക്ലാസിന് പെരുവെമ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ജയന്തി വിജയന് നേതൃത്വം നല്കി.
മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി.ജയകൃഷ്ണന്, ഡോ: ബാലചന്ദ്രമേനോന്, ഡോ: ടി.ഗീതാറാണി, ഡോ: ജയപ്രകാശ്, ഡോ: യു.ബാബു, ഡോ: ചാള്‍സ് ആന്റണി, എം.എ.ശോഭ, എസ്. മോഹനന്, സി.സുദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: