പാലക്കാട്: പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ഗ്രാമപഞ്ചായത്ത്തലങ്ങളില്‍ യോഗം ചേരുന്നതിന് തീരുമാനിച്ചു. പരാതികള്‍ക്കുള്ള പരിഹാരം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എ.ഡി.എം. എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിലാണ് തീരുമാനം. പുതുതായി രജിസ്റ്റര്‍ ചെയ്ത പട്ടികജാതിക്കാര്‍ക്കെതിരെയുള്ള ഏഴ് പീഡനകേസുകളും രണ്ട് പട്ടികവര്‍ഗ പീഡനകേസുകളും വിശദമായി ചര്‍ച്ച ചെയ്തു. അക്രമത്തിനിരയായവര്‍ക്ക് 12,75,000 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ അതിക്രമനിവാരണ നയം അനുശാസിക്കും വിധം അത്രിക്രമത്തിനിരയായവര്ക്ക് നീതി ലഭിക്കുവാനും പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്കുവാനും തീരുമാനിച്ചു. നഷ്ടപരിഹാര തുക ഇവരുടെ വീടുകളില്‍ ചെന്ന് നേരില്‍ നല്കുവാനും തീരുമാനിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.നസീര്‍ , പട്ടിക വര്‍ഗ വികസന ഓഫീസര്‍ വി.കെ.സുരേഷ്കുമാര്‍ , ജില്ലാ ഗവ.പ്ലീഡര്‍ സി.ജി.ഹരിദാസ്, ഡി.വൈ.എസ്.പിമാരായ വി.എസ്.മുഹമ്മദ് കാസിം, പി.കെ.പ്രകാശന്. കെ.എം.സെയ്താലി, ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ സി.കെ. അജീഷ്. ഡെപ്യൂട്ടി ഡി.എം.ഒ ശെല്‍വരാജ് കെ.ആര് , അംഗങ്ങള്‍ സി.പ്രേം നവാസ്, കെ.ചാത്തന് ,എം.സുന്ദരന്‍. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: