പന്തളം: കുരമ്പാലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിന് കല്ലെറിഞ്ഞ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തട്ട കൊയര്മല കുറ്റിവിളയില്‍ അജീഷ് (അപ്പു-24), ലാവണ്യയില്‍ ലാല്‍ (ചോട്ടു-20) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 20ന് രാത്രി 10.20ന് കുരമ്പാല പെട്രോള്‍ പമ്പിനു സമീപത്തു വച്ച് തിരുവനന്തപുരത്തു നിന്നും വൈക്കത്തിനു പോയ ബസ്സിനു നേരെയാണ് അക്രമമുണ്ടായത്.
മദ്യലഹരിയിലായിരുന്ന ഇവര്‍ ബൈക്കിലെത്തി ബസ്സിനു കല്ലെറിഞ്ഞിട്ടു രക്ഷപെടുകയായിരുന്നു. കല്ലേറില്‍ ബസ്സിന്റെ ചില്ലുകള്‍ പൊട്ടുകയും വൈക്കം ഡിപ്പോയിലെ ഡ്രൈവര്‍ ഏറ്റുമാനൂര്‍ കാണക്കാരി മല്ലപ്പള്ളി വീട്ടില്‍ വിനോദ് കുമാറിനു പരിക്കേല്‍ക്കുകയുമുണ്ടായി. പന്തളം സിഐ ബി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്ഐ സൂരജ്, എഎസ്ഐ അജി ശാമുവേല്‍, എസ്സിപിഒമാരായ രാജേന്ദ്രന്, സുരേഷ് ബാബു, സിപിഒ അമീഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: