ചെറുതുരുത്തി: ചീരക്കുഴി കനാല്‍ വറ്റി വരണ്ടതോടെ മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പുഴയുടെ നീരെഴുക്ക് നിലച്ചതോടെയാണ് കനാല്‍ വഴിയുളള ജലവിതരണം നിലച്ച് പോയത്.
മുന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് മാസം മുതല്‍ കനാല്‍ തുറന്ന് വിടാറുണ്ടായിരുന്നു എന്നാല്‍ ഇപ്രാവശ്യം മഴ കുറവായതിനാല്‍ ഒക്ടോബറിലാണ് തുറന്ന് വിട്ടത് അതാണ് ഇപ്പോള്‍ നിന്ന് പോയത്.
രണ്ടാം വിളയ്ക്കും, വാഷ, പച്ചക്കറി തുടങ്ങിയവക്കും ഈ വെളളമായിരുന്നു ആശ്രയിച്ചരുന്നത്. ചീരക്കുഴി മുതല്‍ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂര്‍ വരെ വെളളം എത്തയിരുന്നു.
41 കിലോ മീറ്ററാണ് കനാലിന് നീളം. പക്ഷെ ഇപ്പോള്‍ പഞ്ഞാള്‍ പഞ്ചായത്തിന്റെ ആരംഭം വരെയാണ് വെളളം എത്തുന്നത്. പല കര്‍ഷകരും ലോണ്‍ എടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. മഴയുടെ കുറവ് മനസ്സിലാക്കി പലരും രണ്ടാം കൃഷി ഇറക്കുന്നില്ല എന്നാണ് അറയുന്നത്. എന്നാല്‍ ചീരക്കുഴി കനാല്‍ തുറന്നിട്ടുണ്ടെന്നും കൊണ്ടയൂര്‍ വരെ എത്തുവാനുളള വെളളം ഇല്ലെന്നുമാണ് ഇറിഗേഷന്‍ വകുപ്പിനോട് അന്വേഷിക്കുമ്പോള്‍ പറയുന്നത്.
മംഗലം ഡാം തുറന്നാല്‍ മാത്രമേ ഇത് പരിഹരിക്കാന്‍ സാധിക്കുകയുളളു എന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: