ചാലക്കുടി: കേരള ഇലക്ട്രിസിറ്റി ബോര്‍ഡും ന്യൂജെന്‍ പദ്ധതികളുമായി രംഗത്ത്. ഇനി ബില്ലടക്കേണ്ട തീയതി കഴിഞ്ഞ് വിച്ഛേദിക്കുമെന്ന ഭീതി വേണ്ട. വൈദ്യൂതി പോയാല്‍ ഇപ്പോള്‍ വരമെന്നറിയാന് ഓഫീസിലേക്ക് വിളിച്ച് ബുദ്ധിമുട്ടേണ്ട. എല്ലാം മൊബൈലില്‍ മെസേജ് വഴി ലഭ്യമാക്കുന്ന പുതിയ പദ്ധതി നവംബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും. കറന്റ് പോകുന്ന സമയവും,തിരിച്ച് വരുന്ന സമയവും ഇനി മുതല്‍ മൊബൈല്‍ ഫോണിലൂടെ മെസേജിലൂടെ നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ജോലികള്‍ക്കാണ് കറന്റ് പോകുന്ന സമയം മുന്‍ കൂട്ടി അറിയിക്കുക. അപ്രതീക്ഷിതമായി വരുന്ന തകരാറുകള്‍ക്ക് തിരികെ വരുന്ന സമയവും അറിയിക്കുന്നതാണ്. 11 കെവി ലൈനിലെയും ട്രാന്സ്ഫോര്മറിലേയും പൊതുവായി വരുന്ന തകരാറുകളും ലോഡ് ഷെഡിങ്ങ് മുതലയാവയുമാണ് ഇതില്‍ ബാധകമാക്കുന്നത്. ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് പോയി അപ്രതീക്ഷിതമായി വരുന്ന വൈദ്യൂതി തടസത്തിന് മെസേജ് ലഭിക്കുന്നതല്ല. ഇതിന് പുറമെ വൈദ്യൂത ബില്‍ തുക അവസാന തീയതി കണ്‍സ്യൂമര്‍ നമ്പര്‍, ബില്‍ നമ്പര്‍ മുതലായവയും മെസേജിലൂടെ അറിയുവാന്‍ കഴിയുന്നതാണ്. ബില്‍ അടക്കേണ്ട അവസാന തീയതിക്ക് മുന്‍പായി മുന്നറിയിപ്പും ലഭിക്കുന്നതാണ്.ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ നമ്പര്‍ അതാത് പ്രദേശത്തെ സെക്ഷന്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാക്കും.തികച്ചും സൗജന്യമായിട്ടാണ് മെസേജ് ലഭ്യമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: