പത്തനംതിട്ട : മലയാലപ്പുഴ പോലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്ഐപ്രവര്ത്തകര്കൂടി അറസ്റ്റില്‍. മലയാലപ്പുഴ താഴം കടുവാക്കുഴി വീട്ടില്‍ ശ്രീഹരി ബോസ്(24),മലയാലപ്പുഴ ചെറുവള്ളൂര്‍ വീട്ടില്‍ ചലഞ്ച് ഓമനക്കുട്ടന് (22) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണശേഷം ഒളിവില്‍ പോയ ഇരുവരെയും ഇന്നലെ മലയാലപ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. മുഖ്യപ്രതി മലയാലപ്പുഴ താഴം പുലിക്കാട്ടില്‍ വീട്ടില്‍ മിഥുന് ആര്.നായര്‍ (അപ്പുണ്ണി) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രണ്ടുപേരെ നേരത്തെഅറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പോലീസ് സ്റ്റേഷന് അക്രമണത്തിലെ മുഴുവന്‍ പ്രതികളുംഅറസ്റ്റിലായതായി പോലീസ് അറിയിച്ചു. അതേ സമയം പത്തനംതിട്ട പോലീസ് സ്റ്റേഷന് ആക്രമണ കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: