ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു ദശാബ്ദകാലമായി തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീ കൂടല്‍മാണിക്യം കിഴക്കേ നടയിലെ ശക്തിനിവാസില്‍ നടന്നുവരുന്ന ദീപാവലി ആഘോഷവും കുടുംബസംഗമത്തോടുമനുബന്ധിച്ച് ഇത്തവണ തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ അനുഷ്ഠാനവുമായ കുത്തിയോട്ടപ്പാട്ടും ചുവടും എന്ന കലാരൂപം അരങ്ങേറും.
ആലപ്പുഴ ചെട്ടിക്കുളങ്ങര ശ്രീഭദ്ര കുത്തിയോട്ടം സമിതിയാണ് പരിപാടി അവതരിപ്പിക്കുന്നത്. 41 ദിവസം വ്രതമെടുത്ത് ദേവിയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന കുത്തിയോട്ടപ്പാട്ട് ഇരിങ്ങാലക്കുടയില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് 29 ന് ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ശ്രീകൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പിലാണ് കുത്തിയോട്ടപ്പാട്ട് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കേളിയോടെ ദീപാവലി പരിപാടികള്‍ ആരംഭിക്കും. 3 മണിമുതല്‍ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ ആരംഭിക്കും. 4 മണിക്ക് ദീപാവലി സമ്മേളനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ സംസ്കൃതം പ്രൊഫസറായ ഡോ.ലക്ഷ്മി ശങ്കര്‍ ദീപാവലി സന്ദേശം നല്‍കും. 5.30 ന് സഹസ്രദീപകാഴ്ച, വര്‍ണ്ണവിസ്മയം, മധുരപലഹാര വിതരണം. എന്നിവ നടക്കും. വൈകീട്ട് 6.30 ന് പ്രസിദ്ധമായ കുത്തിയോട്ടപ്പാട്ടും ചുവടും അരങ്ങേറും. ക്ലാസിക് സംഗീതവും മേളകലകളും അഭിനയകലകളുംകൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുടയില്‍ ഏറെ പുതുമയുള്ളതായിരിക്കും കുത്തിയോട്ടപ്പാട്ടും ചുവടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: