കാഞ്ഞങ്ങാട്: നാഷണല്‍ ആയുഷ്മിഷന്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ല, നീലേശ്വരം കടിഞ്ഞിമൂലയിലെ ജീവനം പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒരുക്കിയ ആയുര്‍ഹരിതം ഹോമിയോപ്പതി ഔഷധ ഉദ്യാനം ഉദ്ഘാടനം നാളെ രാവിലെ 10ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും.
വിദേശങ്ങളില്‍ നിന്നും, ഭാരതത്തില്‍ നിന്നുമായി ശേഖരിക്കുന്ന വ്യത്യസ്ത ഔഷധ ചെടികളില്‍ നിന്നുമാണ് ഹോമിയോപ്പതി മരുന്നുകളില്‍ ഭൂരിഭാഗവും ഉത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായ ബോധവത്ക്കരണം ഇല്ലാത്തതുകാരണം ഈ ഔഷധ ചെടികളെക്കുറിച്ച് പൊതുജനങ്ങള്‍ അറിയുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടേറെ തെറ്റുധാരണകള്‍ ഹോമിയോപ്പതി ചികിത്സയുമായി ബന്ധപ്പെട്ട് സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. അത് ഈ ചികിത്സാ രീതിയുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നുണ്ട്. രോഗികള്‍ക്കും, പൊതുസമൂഹത്തിനും, അതോടൊപ്പം ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ഹോമിയോപ്പതി മരുന്നുകളുടെ ഉത്പ്പാദന വിതരണ സംരംഭങ്ങളെക്കുറിച്ചും, അതിന് ഉപയോഗിക്കുന്ന ഔഷധ ചെടികളെക്കുറിച്ചും അതില്‍ നമ്മുടെ നാട്ടില്‍ തന്നെ ധാരാളമായി കണ്ടുവരുന്നതും, നാം സംരക്ഷിക്കാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സസ്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുവാനും വേണ്ടിയാണ് കേരളത്തില്‍ ആദ്യമായി ഹോമിയോപ്പതി ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. ശാസ്ത്ര വിഷയങ്ങളില്‍ താല്പര്യമുളള തെരഞ്ഞെടുക്കപ്പെട്ട 50 സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതിയെക്കുറിച്ചും, ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്ന ഔഷധ ചെടികളെക്കുറിച്ചും, ബോധവത്ക്കരണ ക്ലാസ്സും ഇതോടനുബന്ധിച്ച് നടത്തുന്നു.
ജില്ലാ ഹോമിയോ ആശുപത്രിയില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: