സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി മണലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസസമരം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: ഭരണത്തിന്റെ തണലില്‍ സിപിഎം ജില്ലയില്‍ നടത്തുന്ന അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലയിലെ പതിമൂന്ന് മണ്ഡലം കേന്ദ്രങ്ങളിലും ഉപവാസ സമരം നടത്തി. കണ്ണൂരില്‍ തുടങ്ങിവെച്ച അക്രമരാഷ്ട്രീയം തൃശൂരിലും നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പാവറട്ടിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നേതൃത്വം നല്കി. തൃശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ണുത്തിയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്ണയും മുണ്ടൂരില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണനും, കൊടുങ്ങല്ലൂരില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജനും, കയ്പമംഗലത്ത് സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാടും, ചാലക്കുടിയില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് പി.എം.വേലായുധനും, പുതുക്കാട് സംസ്ഥാനസമിതി അംഗം ടി.ചന്ദ്രശേഖരനും ചേര്‍പ്പില്‍ സംസ്ഥാനസമിതി അംഗം പി.എം.ഗോപിനാഥും, ഗുരുവായൂരില്‍ മേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാലും, കുന്നംകുളത്ത് ജില്ലാജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്കുമാറും, ഇരിങ്ങാലക്കുടയില്‍ മേഖലാസസെക്രട്ടറി ഉണ്ണികൃഷ്ണനും, ചേലക്കരയില്‍ മേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. സമാപനത്തില്‍ പി.എസ്.ശ്രീരാമന്, സി.പി.സെബാസ്റ്റ്യന്‍, മുകേഷ് വേലൂര്‍, ഷാജി വരവൂര്‍, അഡ്വ. കെ.ആര്.ഹരി, സുരേന്ദ്രന് ഐനിക്കുന്നത്ത്, കെ.പി.ജോര്‍ജ്ജ്, സര്‍ജു തൊയക്കാവ്, വി.കെ.സജീവന്, ഷൈന്‍ നെടിയിരിപ്പില്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്, ഇ.വി.കൃഷ്ണന് നമ്പൂതിരി, ദയാനന്ദന് മാമ്പുള്ളി, പി.കെ.സാബു, സുനില്‍ജി മാക്കന്, പി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: