മുള്ളേരിയ: മണല്‍ക്ഷാമം പരിഹരിച്ച് നിര്‍മ്മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഎംഎസ് മുള്ളേരിയ മേഖല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മണല്‍ ക്ഷാമം കാരണം നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ മാസങ്ങളായി തൊഴില്‍ രഹിതരാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും, ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, എപിഎല്‍ വിഭാഗക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ തന്നെ റേഷനരി വിതരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മേഖലാ പ്രസിഡന്റ് പുരുഷോത്തമ കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന്, മേഖലാ ഭാരവാഹികളായ ബേബി, ടി.കെ.മാധവന്, ലക്ഷ്മി, ഗീത കിന്നിംഗാര്‍, മധുസൂദനന് ബോവിക്കാനം തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ലീലാകൃഷ്ണന് സ്വാഗതവും, ജോ.സെക്രട്ടറി രാമചന്ദ്ര ഗൗരിയടുക്ക നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: