കുമ്പള: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മുഴുവന്‍ പദ്ധതികളും സംസ്ഥാനത്തിന്റെയെന്ന് വരുത്തിത്തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.സതീഷ് പറഞ്ഞു.
കുമ്പളയില്‍ നടന്ന ബിജെപി മഞ്ചേശ്വരം ഒബിസി മോര്‍ച്ച മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കാന്‍ മടികാണിക്കുന്നത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം മണ്ഡലം ഒബിസി മോര്‍ച്ച പ്രസിഡന്റ് ചന്ദ്രഹാസ സുവര്‍ണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജയന്ത പാട്ടാളി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പുഷ്പരാജ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, വൈസ് പ്രസിഡന്റ് മോഹനദാസ് കൊണ്ടയൂര്‍, സെക്രട്ടറി രേണുക കയ്യാര്‍, സെക്രട്ടറിമാരായ നവീന്‍ മജല്‍, സതീഷ് കുളാള്, ഉമേഷ് അമ്മനത്തടുക്ക എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ശശി കുമ്പള സ്വാഗതവും സദാനന്ദ അട്ടഗോളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: