കാസര്‍കോട്: വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പാസ്പോര്‍ട്ടിന് അപേക്ഷ നല്കിയ കേസില്‍ മൂന്നുപേരെ മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം തവിടുഗോളിയിലെ മുഹമ്മദ് മുസ്ഫീഖ്(20), ബേക്കൂറിലെ സഫ്വാന്(20), ബങ്കര മഞ്ചേശ്വരത്തെ റൗഫ്(32) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് മുസ്ഫീഖും സഫ്വാനുമാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. ഇത് തരപ്പെടുത്തി കൊടുത്തത് റൗഫാണെന്ന് പോലീസ് പറഞ്ഞു. മുസ്ഫീഖിന് മംഗലാപുരത്ത് നിന്നാണ് ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തത്. ഇതിന് 8000 രൂപ പ്രതിഫലം വാങ്ങിയത്രെ. സഫ്വാന് മംഗല്‍പാടിയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ജനന സര്ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന് റൗഫ് പോലീസിനോട് പറഞ്ഞു. മുന്‍ പഞ്ചായത്ത് അംഗം ഇഖ്ബാലാണ് സ്ഥാപനം നടത്തിയിരുന്നത്. ഇഖ്ബാല്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം നേരത്തെ തന്നെ പോലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. മംഗല്‍പാടിയിലെ അക്ഷയ കേന്ദ്രം വഴിയും വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായി തിരിച്ചറിഞ്ഞിരുന്നു. അക്ഷയ കേന്ദ്രം ഉടമ ബന്തിയോട്ടെ അഷറഫ് റിമാണ്ടിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് സമീപ കാലത്ത് മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: