കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ വന്ന തെറ്റ് തിരുത്താനെത്തുന്ന ഉപഭോക്താക്കളെ കൊണ്ട് സപ്ലേ ഓഫീസുകള്‍ നിറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടിക പുറത്തിറക്കിയത്. പട്ടിക പുറത്തിറങ്ങിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമായിരുന്നു. ബിപിഎല്‍ പട്ടികയില്‍ അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തുമായതോടെയാണ് തെറ്റുതിരുത്താനായി ജനം നെട്ടോട്ടമോടുന്നത്. തെറ്റു തിരുത്താന്‍ അനുവദിച്ച സമയം ഈ മാസം 30 വരെ മാത്രമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരാതികള്‍ ബോധിപ്പിച്ച് മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റാനാകുമോ എന്ന ആശങ്കയിലാണ് പട്ടികയില്‍ നിന്ന് പുറത്തായവര്‍.
ഹൊസ്ദുര്‍ഗ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലേ ഓഫീസില്‍ ഇന്നലെ പരാതിക്കാരുടെ പ്രളയമായിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ സമ്പന്നര്‍ അകത്തായതായി പരാതിക്കാര്‍ പറയുന്നു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലേ ഓഫീസിലും കരട് പട്ടിക പുറത്തുവന്നതുമുതല്‍ പരാതിക്കാരുടെ തിരക്കാണ്. അടുത്ത ദിവസം മുതല്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പരാതി സ്വീകരിക്കാനുള്ള നടപടികളായിട്ടുണ്ട്.
പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്ന പ്രക്രിയ ആരംഭിച്ചത് തന്നെ പരാതിയുടെ കൂമ്പാരവുമായിട്ടാണ്. ഉപോഭാക്താക്കളെ വട്ടംകറക്കിയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ചത്. തൊഴിലുപോലും ഉപേക്ഷിച്ചാണ് ഓരോ തവണയും സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് അതാത് റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ വിവരങ്ങള്‍ നല്‍കിയത്. നേരത്തെ അപേക്ഷ നല്കുമ്പോള് നല്‍കിയിട്ടുള്ള ആധാര്‍ കാര്‍ഡ് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും വീണ്ടും നല്‍കണമെന്ന് കാണിച്ചാണ് ഏറ്റവും അവസാനം ഭക്ഷ്യവകുപ്പ് ഉപഭോക്താക്കളെ ചുറ്റിച്ചത്. ഇനിയെങ്കിലും റേഷന്‍ കാര്‍ഡ് ലഭിക്കുമെല്ലോ എന്നോര്‍ത്തിരിക്കുമ്പോഴാണ് കരടുപട്ടികയിലെ പിഴവിലും ജനങ്ങള്‍ നട്ടം തിരിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: