കല്‍പ്പറ്റ : ആര്‍ട്ട് ഓഫ് ലിവിംഗ് യുവജന നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 29 മുതല്‍ മീനങ്ങാടി ശ്രീശ്രീ ഹാളില്‍ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ഇതോടനുബന്ധിച്ച് നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
യുവജന നേതൃത്വ പരിശീലന പരിപാടിയിലൂടെ യുവാക്കളില്‍ നേതൃത്വ പാടവം, വ്യക്തി വികാസം, മാനേജ്മെന്റ് സ്കില്‍ തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സാധിക്കും. വ്യക്തി വികസനത്തിലൂടെ ശക്തി നേടി സമൂഹത്തില്‍ സേവനം ചെയ്യുവാന്‍ താല്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 9961792132. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഡര്ഷിപ് ട്രെയിനിംഗ് പ്രോഗ്രാം ജില്ലാ കോ ഓഡിനേറ്റര്‍ പി.കെ.സുകുമാരന്‍, കെ.എസ്. പ്രജീഷ്, പി.ആര്.രാജേന്ദ്രന്, കെ.എസ്.മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: