തൃശൂര്‍: ക്ഷേത്രങ്ങളില്‍ തിരക്കുസമയത്ത് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സഹോദരിമാരായ മൂവര്‍സംഘത്തെ പോലീസ് പിടികൂടി. പാറമേക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുണ്ടന്നൂര്‍ സ്വദേശിനി ശോഭനയുടെ അഞ്ചുപവന്‍ മാല മോഷണം പോയതായ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാഡോ പോലീസ് ഇവരെ പിടികൂടിയത്. തമിഴ്നാട് ധര്‍മ്മദുരൈ പള്ളിയാര്‍ കോവില്‍ സാധന (31), നാദിയ (30), അനു (23) എന്നിവരെയാണ് വടക്കുന്നാഥന് ക്ഷേത്രപരിസരത്തുനിന്നും പിടികൂടിയത്. തിരക്കുസമയത്ത് ബസ്സുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇവര്‍ക്കെതിരെ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. യാതൊരുവിധത്തിലും സംശയം തോന്നാത്ത രീതിയില്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നത്. ഇതുമൂലം സംശയം ഉണ്ടാകാറില്ലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഈസ്റ്റ് എസ്ഐ ലാല്‍കുമാര്‍, ഷാഡോ എസ്ഐമാരായ ഡേവീസ് എംപി, അന്‍സാര്‍ വികെ, എഎസ്ഐമാരായ സുവ്രതകുമാര്‍ എംജി, റാഫി പി.എം., സീനിയര്‍ സിപിഒമാരായ ഗോപാലകൃഷ്ണന് കെ., ജീവന് ടിവി, ഉല്ലാസ് സി.പി, ലിഖേഷ് എംഎസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: