കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി കുഴികള്‍ നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതു കാരണം ട്രാഫിക് തടസ്സം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നതു കാരണം കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല. എത്രയും വേഗത്തില്‍ ഇതിന് പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ നവംബര്‍ 1 ന് രാവിലെ 10.30ന് കറന്തക്കാട് പരിസരത്ത് ഹൈവേ ഉപരോധിക്കുമെന്നും ബിഎംഎസ് കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ ഹൈവേ അധികാരികള്‍ക്ക് നിവേദനം നല്കി ആവശ്യപ്പെട്ടു.
ബിഎംഎസ് മുനിസിപ്പല്‍ നേതാക്കളായ അനില്‍.പി.നായര്‍, കെ.റിജേഷ്, കെ.നാരായണ, കെ.രതീഷ്, പി.ദിനേഷ്, വിശ്വനാഥഷെട്ടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: