തൃശൂര്‍: തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയത് മൂലം നൂറുകണക്കിന് ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാവിലെ ഇവിടെ നിന്നും പോയിരുന്ന ട്രെയിനുകളാണ് മണിക്കൂറുകളോളം വൈകി എറണാകുളത്തെത്തിയത്. ഷൊര്‍ണൂരില്‍ നിന്നും ഗുരുവായൂരില്‍ നിന്നുമുള്ള പാസഞ്ചര്‍, പുനലൂരിലേക്കുള്ള പാസഞ്ചര്‍ എന്നിവയാണ് വൈകിയത്. രാവിലെ 6.45ന് എറണാകുളത്തെത്തേണ്ട ഷൊര്‍ണൂര്‍ പാസഞ്ചര്‍ എത്തിയത് ഒമ്പതു മണിയോടെയാണ്. അതുപോലെ പുനലൂര്‍ പാസഞ്ചറും എറണാകുളം പാസഞ്ചറും മണിക്കൂറുകളോളം വൈകിയാണ് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയത്. ചെന്നൈ, ആലപ്പി സൂപ്പര്‍ ഫാസ്റ്റും ഒരു മണിക്കൂറോളം വൈകി. ട്രെയിനുകളില്‍ ഈ മാസം മുതല്‍ വന്ന സമയമാറ്റമാണ് ട്രെയിനുകള്‍ വൈകുന്നതിന് കാരണമെന്നാണ് പറയുന്നത്. മറ്റു ട്രെയിനുകള്‍ക്കുവേണ്ടി പാസഞ്ചറുകള്‍ മിക്ക സ്റ്റേഷനുകളിലും നിര്‍ത്തിയിടുന്ന സ്ഥിതിവിശേഷമാണ്. ഇതുമൂലം മിക്കജീവനക്കാര്ക്കും യഥാസമയം ഓഫീസുകളിലെത്താന്‍ കഴിയുന്നില്ല. റെയില്‍വേക്ക് പാസഞ്ചര്‍ ട്രെയിനുകളോട് ചിറ്റമ്മ നയമാണുള്ളതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ക്രോസിങ്ങ് സംബന്ധമായ പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ട്രെയിനുകളുടെ വൈകിയോട്ടത്തിന് കാരണമെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. വളരെ ചെറിയ ജോലികള്‍ മാത്രമെ ഉള്ളു എന്നതിനാലാണ് അവയുടെ സമയ മാറ്റം നല്‍കാത്തതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: