കല്‍പ്പറ്റ: കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലക്ഷ്യ ജോബ് ഫെസ്റ്റ് നവംബര്‍ 5ന് വെസ്റ്റില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. എ.പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും, ലക്ഷ്യ2016ല്‍ 40 സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം വെസ്റ്റില്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എത്തണം. ഫോണ്‍:04952370178
പ്രതികരിക്കാൻ ഇവിടെ എഴുതുക: