കല്‍പ്പറ്റ : വരള്‍ച്ചാ ആനുകൂല്ല്യങ്ങളും പ്രഖ്യാപിക്കപ്പെട്ട മറ്റാനുകൂല്ല്യങ്ങളും കര്‍ഷകര്‍ക്ക് ഉടന്‍തന്നെ വിതരണം ചെയ്യണമെന്ന് എഫ്ആര്‍എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വരള്‍ച്ചയും കൃഷിനാശവും നിമിത്തം ജില്ലയുടെ കാര്‍ഷികമേഖല പ്രതിസന്ധിയിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ആനുകൂല്ല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണം ചെയ്തില്ല. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരും കര്‍ഷകരെ അവഗണിക്കുകയാണ്.
ജില്ലാ കൃഷി ഓഫീസ് ‘ഇല്ലാ’ ഓഫീസായാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇക്കാലമത്രയും കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെ കൃഷി ഉദ്യോഗസ്ഥര്‍ ശമ്പളംപ്പറ്റി ജീവിക്കുന്നത് അപമാനകരമാണ്. വയനാടിന്റെ കാര്‍ഷിക അവസ്ഥ മനസിലാക്കാതെ ധനകാര്യ സ്ഥാപനങ്ങള്‍ ബ്ലേഡുകാരെ വെല്ലുന്ന രീതിയിലാണ് കാര്‍ഷകരെ നിയമ കുരുക്കിലകപ്പെടുത്തുന്നത്. വായ്പ കുടിശികയുടെ പേരില്‍ ലോണെടുത്തയാളുടെ ഫോട്ടോ വരെ ബാങ്കില്‍ പതിപ്പിച്ചു തുടങ്ങിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, ജില്ലാ കണ്‍വീനര്‍ എ.എന്‍. മുകുന്ദന്, സെക്രട്ടറി എ.ഇ. നോവസ്, സ്റ്റേറ്റ് ഡ്രഷറര്‍ ടി. ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: