കാസര്‍കോട്: കാസര്‍കോട് ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ നീലേശ്വരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ബി.ടെക്ക് സിവില്‍, ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് എന്നീ യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസിസ്റ്റന്റായി നിയമിക്കുന്നു. താല്പര്യമുള്ളവര് 31ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ഡി.പി.സി സെക്രട്ടറിയേറ്റ് കെട്ടിടത്തിലുള്ള നഗരാസൂത്രണ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ജി.ഐ.എസ്. സോഫ്റ്റ് വെയറില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: