കാസര്‍കോട്: ജില്ലയിലെ വിവിധ ഓഫീസുകളിലെ ഒഴിവുകള്‍ ഓഫീസ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓഫീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ കളക്ടറുടെ ജനകീയസഭ നാല് താലൂക്കുകളിലും അടുത്തമാസം നടക്കും. ജനകീയസഭയില്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണം. എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി ജോലിചെയ്യുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ പരിശോധിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരേയും നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റുജീവനക്കാര്‍ എന്നിവരേയും അടിയന്തിരമായി നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന് പ്രമേയം അവതരിപ്പിച്ചു.
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസിന്റെ ഷെഡ്യൂളുകള്‍ പരിശോധിച്ച് സമയമാറ്റം ആവശ്യമാണെങ്കില്‍ മാറ്റം വരുത്തും. മധൂര്‍ പഞ്ചായത്തിലെ ചേനക്കോട് എസ്.സി. കോളനിയില്‍ 600 മീറ്റര്‍ പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് പണി പൂര്‍ത്തിയായി വരുന്നതായും സ്റ്റേഷന് പൂര്‍ണ സജ്ജമാകണമെങ്കില്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, സീഗാര്‍ഡ് തുടങ്ങിയവരെ നിയമിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു..
ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങല് റവന്യൂ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുകൂട്ടാന്‍ റവന്യൂ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതായി എ.ഡി.എം റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ഓഫീസിന് മുമ്പിലും പുകയില ഉത്പന്ന ഉപയോഗരഹിത സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്നും ഇത് വെബ്സൈറ്റില്‍ അറിയിക്കണമെന്നും ബോര്‍ഡ് സ്ഥാപിക്കാത്ത ഓഫീസുകളുണ്ടെങ്കില് അവയുടെ വിവരവും അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: