പത്തനംതിട്ട. സര്‍ക്കാര്‍ ഡിപ്പോയില്‍ ലക്ഷങ്ങളുടെ തടി ചിതലരിച്ചു നശിക്കുന്നു.
റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ച് അതിര്‍ത്തിയില്‍പ്പെട്ട അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയിലാണ് തടികള്‍ നശിക്കുന്നത്.തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് അതിര്‍ത്തിയിലെ അടുകുഴി കൂപ്പിലെ തീര്‍ത്തു വെട്ടുന്ന തടികളില്‍ 50 ശതമാനം ഘന മരങ്ങളും മുഴുവന്‍ വെള്ള തടികളും ഇവിടെയാണ് ഇറക്കി അട്ടിവൈക്കുന്നത് .കഴിഞ്ഞ സര്‍ക്കാര്‍ ലേല നടപടികള്‍ ഓണ്‍ലൈനാക്കിയതോടെ ഉണ്ടായ മേല്ലെപ്പോക്കാണ് പ്രതിസന്ധിക്ക് കാരണം.ഈ വര്‍ഷം ഓഗസ്റ്റ്19 ന് അരീക്കകാവില്‍ 14000 ക്വുബിക് അടി മരങ്ങള്‍ ലേലത്തിന് വച്ചു.തേക്കും വെള്ളമരങ്ങളും ഉള്‍പ്പടെ ആകെ 1400 ക്വുബിക് അടി തടികള്‍ മാത്രമാണ് കരാറുകാര്‍ ലേലം കൊണ്ടത് .സെപ്റ്റംബര്‍ 30 ന് നടന്ന ലേലത്തില്‍ 6125 ക്വുബിക് അടി ലേലത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും525 അടി തടിയാണ് ലേലത്തില്‍ പോയത്.ഈ മാസം14 ന് വീണ്ടും14350 ക്വുബിക് അടി ലേലം വച്ചു .4200 ക്വുബിക് അടി വിറ്റുപോയി.ഓണ്‍ലൈന്‍ തടി വ്യാപാരം ആരംഭിച്ചശേഷം കച്ചവടക്കാര്‍ എടുക്കാതിരുന്ന3500 ക്വുബിക് അടി പേഴ്,മരുതി ഇനത്തില്‍പ്പെട്ട തടികള്‍ ചിതലെടുത്ത് പൂര്‍ണമായും നശിച്ചു.ക്വുബിക് അടി ഇലവ്,കുളമാവ് ഇനത്തില്‍പ്പെട്ട തടികള്‍ വളരെ നാളുകളായി ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ് .ഈ തടികളും ദ്രവിച്ചു തുടങ്ങി. 10500 അടി മരുതി തടി ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കുത്തല് വീണു മരപ്പൊടി നിര്‍ഗമിക്കുന്ന അവസ്ഥയിലാണ്.തമിഴ്നാട്ടില്‍ ചില സ്ഥലങ്ങളില്‍ മണ്ണിന്റെ പ്രത്യേകത കൊണ്ട് ചിതലരിക്കാത്തതിനാല്‍ വീടിന്റെ കട്ടളക്ക് വരെ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലെ മരുതി തടികള്‍ ഉപയോഗിച്ച് വരുന്നുണ്ട്.ലേലത്തില്‍ പോകാത്ത തടികള്‍ നേരത്തെ വില്പനയുടെ ചുമതലയുള്ള അതാത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യുക്തം പോലെ വില താഴ്ത്തി കരാറുകാര്‍ക്ക് നല്‍കിയിരുന്നു .ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഒരു രൂപയുടെ വ്യത്യാസത്തിനും ലേലം അടുത്ത തീയതിയിലേക്ക് മാറ്റും.വനം ഡിപ്പോകളില്‍ ഒന്നാംതരം തേക്ക് തടിക്കു ക്വുബിക് അടി ഒന്നിന്4300 ശരാശരി രൂപയും രണ്ടാം തരത്തിന് 3900രൂപയും അടുത്തതിന് 2500രൂപയും വിലയുണ്ട്.നികുതികള്‍,ലോഡിങ് കൂലി അടക്കംവരുമ്പോള് ആകെ തുകയുടെകൂടെ അതിന്റെ നാലിലൊന്ന് കൂടി തടിക്ക് മൊത്തം വില വരും. മരകച്ചവടം കുറഞ്ഞതിനാല്‍ ഡിപ്പോകളില്‍ തടി കയറ്റ് മാത്രം തൊഴിലാക്കിയ ലോഡിങ്ങ്കാരും ബുദ്ധിമുട്ടിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: