ചാലക്കുടി:കോഴിക്കൂട്ടില്‍ നിന്ന് പത്തടിയോളം നീളമുള്ള മലപാമ്പിനെ പിടികൂടി. കുറ്റിച്ചിറ പള്ളം വീട്ടില്‍ സദാനന്ദന്റെ വീട്ടിനോട് ചേര്‍ന്നുള്ള കോഴികൂട്ടില്‍ നിന്നാണ് മലപാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്.
കൂട്ടിലുണ്ടായിരുന്ന കോഴിയേയും കോഴിമുട്ടയും പാമ്പ് ഭക്ഷിച്ച നിലയിലായിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: