മുളങ്കുന്നത്തുകാവ്: രോഗികള്‍ക്കാവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കാന്‍സര്‍ രോഗികളില്‍ നിന്നും പണം തട്ടിയെടുക്കുന്ന കുന്നംകുളം സ്വദേശികളായ ദമ്പതികളെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആര്‍ത്താറ്റ് ചാട്ടുകുളം തലക്കാട്ട് വീട്ടില്‍ ഗിരീഷ് (50), ഭാര്യ ബിന്ദു (33) എന്നിവരെയാണ് പിടികൂടിയത്.നെഞ്ചുരോഗ ആശുപത്രിക്കടുത്ത് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തില്‍ ഒരുമാസമായി ദമ്പതികള്‍ താമസിച്ച് തട്ടിപ്പ് നടത്തിവരികയാണ്.
പാലക്കാട് തൃക്കടിയേരി കണിയംപള്ളിയില് വീട്ടില്‍ ചാക്കന്‍ മകന് ചാമി അടക്കമുള്ള നിരവധിപേരെ ദമ്പതികള്‍ പറ്റിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ധനസഹായം ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചില അപേക്ഷകള്‍ എഴുതി തയ്യാറാക്കുകയും ചെയ്യുകയും രോഗികളെയും അവരുടെ ബന്ധുക്കളെയും കൂട്ടി തൃശൂര്‍ കളക്ട്രേറ്റിലേക്ക് കൊണ്ടുപോവുകയും ചെയ്യും. കളക്ട്രേറ്റില്‍ എത്തിയാല്‍ ബന്ധുക്കളെയും ഓട്ടോയില്‍ തന്നെ ഇരുത്തി ഒന്നാം പ്രതിയായ ബിന്ദു ഉള്ളിലേക്ക് പോകും.അല്പം കഴിഞ്ഞ് തിരികെയെത്തി എല്ലാം ശരിയായിട്ടുണ്ടെന്നും പറഞ്ഞ് ഇവരെ മടക്കി കൊണ്ടുവരികയുമാണ് ചെയ്യാറ്.
ഒരാളില്‍ നിന്ന് ആയിരം മുതല്‍ 2600 രൂപ വരെ ഇത്തരത്തില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ട്. മലപ്പുറം, പാലക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ധനരായ രോഗികളാണ് കൂടുതലും തട്ടിപ്പില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: