ചാലക്കുടി: ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ കലാഭവന്‍ മണിയുടെ പേരില്‍ ഓട്ടോറിക്ഷ സ്റ്റാന്റ്.നഗരസഭ അധികൃതര്‍ പുതിയതായി സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തിനടിയില്‍ ആരംഭിച്ച പുതിയ ഓട്ടോറിക്ഷ സ്റ്റാന്റിനാണ് ‘മണിച്ചേട്ടന്റെ സ്റ്റാന്റ്’ എന്ന പേര് നല്‍കിയിരിക്കുന്നത്.ഇവിടേയും,ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി സ്റ്റാന്റിലും ഓട്ടോറിക്ഷ ഓടിച്ചിരുന്ന കലാഭവന്‍ മണി സിനിമയില്‍ എത്തുന്നതിന് മുന്‍പായി.ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ചു നടക്കുന്നതിനിടയിലാണ് മിമിക്രി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്.അവിടെ നിന്ന് കലാഭവനിലേക്കം അവിടെ നിന്ന് സിനിമയിലേക്കും പ്രവേശിക്കുന്നതും. പിന്നീട് മലയാള സിനിമാ രംഗത്തെ നിറ സാന്നിധ്യമായിട്ടും ചാലക്കുടിയിലുള്ളപ്പോള് പഴയ കൂട്ടുകാരുടെ കൂടെ സമയം ചിലവഴിക്കാനും.പരിപാടികളില്‍ പങ്കെടുക്കുവാനും മണി സമയം കണ്ടെത്തിയിരുന്നു.മണിയുടെ സ്മരണക്ക് മുന്പില് പ്രണാമം അര്‍പ്പിച്ചാണ് സഹപ്രവര്‍ത്തകര്‍ മണിയുടെ പേരില്‍ സ്റ്റാന്റ് ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: