വടക്കാഞ്ചേരി: ടിപ്പര്‍ ലോറി കോളേജ് ബസിലിടിച്ച് 28 കുട്ടികള്‍ക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ ഉത്രാളികാവിന് സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ടിപ്പര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്.
തിരുവില്വാമല നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ ബസിലാണ് ഇടിച്ചത്. രാവിലെ 7 മണിക്കാണ് സംഭവം, വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസിനെ ഓവര്‍ ടേക്ക് ചെയുന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞ് എതിര് ദിശയില്‍ നിന്ന് വരുന്ന ബസിനെ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ പഴയന്നൂര്‍ ശേഖരത്തില്‍ രാജന്(52), കോലഴി കാര്‍ത്തികയില്‍ കാര്‍ത്തിക്(19), താണിക്കുടം കിഴക്കേപറമ്പില്‍ അമൃത(20), കോലഴി ശ്രീരാമന് വീട്ടില്‍ ശ്രീകൃഷ്ണ(23), കൃഷ്ണപ്രിയ(22), അകമല കായംപറമ്പില് നിഖില്‍(20), അകമല വടക്കേടത്ത് ഐശ്വര്യ(21), ചോറ്റുപാറ കളപുരത്തേതില് കൃഷ്ണപ്രിയ(21), മുക്കാടചിറിയല് മാഞ്ചിയത്ത് ഗ്ലോറിയ(18),ചേലംകുളത്ത് പ്രമോദ്, കിളളിമംഗലം പാണപുറത്ത് സുഷീല്‍, അവണൂര്‍ അമ്മണത്ത് കാര്‍ത്തിക(22), മുളളകുന്നത്ത്കാവ് ചുളളിക്കാട്ടില്‍ ശ്രീലക്ഷി,പനങ്ങാട്ടുകര ശുഭ, സന്ദീപ്, സ്നോഹ, ഒല്ലൂര്‍ റിക്സണ്(21),നീതു കൃഷ്ണ(21), മാരത്ത് കുന്ന് ആലക്കോട്ട് ജിജിത, ടിപ്പര്‍ ഡ്രൈവര്‍ സെയ്താലി, എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റ് ഏഴോളം പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: