ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാറുടെ കീഴിലുള്ള കരുവന്നൂര്‍ സഹകരണബാങ്കില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും രജിസ്ട്രാര്‍ അന്വേഷിച്ച് വിജിലന്‍സിന് റഫര്‍ ചെയ്തു. നീതി മെഡിക്കല്‍ സ്റ്റോറിലും സൂപ്പര്‍മാര്‍ക്കറ്റിലും വ്യാപക അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്.
കോടികളുടെ വിലമതിക്കുന്ന സ്ഥലങ്ങള്‍ ലേഡി സ്റ്റാഫിന്റെ പേരില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു.കോടികള്‍ ചിലവാക്കി പണിതിട്ടുള്ള മണിമാളികയും ഏക്കര്‍കണക്കിനു വാങ്ങികൂട്ടിയിട്ടുള്ള ഭൂമിയുമെല്ലാം ലേഡി സ്റ്റാഫിന്റെ പേരിലാണെങ്കിലും ബാങ്കിലെ ഉയര്‍ന്ന റാങ്കില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ ബിനാമിയാണിവരെന്നും പറയുന്നു. ലേഡി സ്റ്റാഫിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ ഉന്നയിച്ച പരാതിയിന്മേല് രജിസ്ട്രാര്‍ വിജിലന്‍സിന് റെഫര്‍ ചെയ്തിരിക്കുകയാണ്.
നീതി മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ വര്‍ഷം 3 ലക്ഷത്തിന്റെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. മാസങ്ങളോളം മെഡിക്കല്‍ സ്റ്റോര്‍ പൂട്ടികിടന്നു. സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരീച്ച് വന്‍അഴിമതിയാണ് നടക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. ബാങ്ക് ഭരണസമിതിയെ നോക്കുകുകുത്തിയാക്കി ബാങ്ക് പരിധിയിലുള്ള സിപിഎമ്മിന്റെ മുതര്‍ന്ന നേതാവാണ് കാര്യങ്ങള്‍ എല്ലാം നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. സെക്രട്ടറിയും ഈ നേതാവുമാണ് ബാങ്കിന്റെ ഭരണം നടത്തുന്നതെന്നാണ് പുറമേയുള്ള സംസാരം. സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള പര്‍ചേസില്‍ 50 ലക്ഷത്തില്‍ പരം വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. നീതി മെഡിക്കല്‍ സ്റ്റോറിന്റെ സ്റ്റോക്കെടുപ്പു കഴിഞ്ഞപ്പോള്‍ 3 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. ജോലിക്കാരുടെ നിയമനങ്ങളാകട്ടെ രാജിവെക്കേണ്ടിവന്ന കണ്ണൂരിലെ ചിറ്റപ്പന്പോലും തോറ്റുപോകുന്ന രീതിയിലാണ് നടന്നിട്ടുള്ളത്.
സ്വന്തക്കാരെയും ബന്ധുക്കാരെയും ബാങ്കില്‍ കുത്തിനിറച്ചിരിക്കുകയാണ്. സ്വര്‍ണ്ണപണയങ്ങള്‍ ഉടമസ്ഥര്‍ അറിയാതെ വില്‍ക്കുന്നതിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതിയുണ്ടായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള പര്‍ച്ചേസ് വെള്ളാങ്കല്ലൂര്‍ കേന്ദ്രമായി ബാങ്കിലെ വിജിലന്‍സ് കേസുകള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്നുണ്ടാക്കിയ ബിനാമി ഏജന്‍സിയുടെ പേരില്‍ വന്‍തട്ടിപ്പാണ് നടത്തികൊണ്ടിരിക്കുന്നത്.
ഇല്ലാത്ത കണക്കുകള്‍ കാട്ടി സെക്രട്ടറി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി ഭരണസമിതി അംഗങ്ങള്‍ തന്നെ പരാതി പറയുന്നു. ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് വിവിരാവകാശരേഖകള് കൊടുക്കുന്നില്ലെന്നും പരാതിയുണ്ട്. മാസങ്ങള്‍ക്കുമുമ്പ് സിപിഐയുടെ മണ്ഡലം നേതാവും ഭാര്യയും ഒരു ഡെപ്പോസിറ്ററുടെ വ്യാജരസീറ്റ് പ്രിന്റ് ചെയ്ത് ബാങ്കില്‍ നിന്ന് 67500 രൂപ ലോണ്‍ തട്ടിയെടുത്തതിന് കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു. സെക്രട്ടറിയും കൂട്ടുനിന്നാണ് ലോണ്‍ തരപ്പെടുത്തിയത് എന്നും സഹകാരികള്‍ പറയുന്നു.
ബാങ്കില്‍ നടക്കുന്ന അഴിമതിക്കും വെട്ടിപ്പുകള്‍ക്കുമെതിരെ പ്രതികരിച്ച ജീവനക്കാരെ കള്ളകേസില്‍ കുടുക്കി സസ്പെന്റ് ചെയ്തതും വിവാദമായിരുന്നു. ഇരിങ്ങാലക്കുട മേഖലയില്‍ കുറച്ചുകാലമായി സഹകരണ ബാങ്ക് രാഷ്ട്രീയം ഇരുമുന്നണികളും നേതാക്കളും തമ്മിലുള്ള ഒത്തുതീര്‍പ്പുരാഷ്ട്രീയമാണ് നടക്കുന്നത്. പ്രതിപക്ഷമായി വര്‍ത്തിക്കേണ്ട കോണ്‍ഗ്രസാകട്ടെ സിപിഎമ്മുമായി അവിഹിത കൂട്ടുകെട്ടിലാണ്.
പൊറിത്തിശേരിയിലെ മുതിര്‍ന്ന സിപിഎം നേതാവും കോണ്‍ഗ്രസ്സ് നേതാവും തമ്മിലുള്ള ഒത്തുകളിരാഷ്ട്രീയമാണ് ഇരിങ്ങാലക്കുടയിലെ കോപ്പറേറ്റീവ് ബാങ്കുകളില്‍ കാണുന്നത്. ഇത്തവണ ഇലക്ഷനില്‍ ബിജെപി പാനല്‍ നാമനിര്‍ദേശപത്രിക നല്‍കിയതോടെ പാര്‍ട്ടി നേതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പുരംഗം സജീവമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: