ചാലക്കുടി: അതിര്‍ത്തി രക്ഷാസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുവാന്‍ ശ്രമം. ജോലി ലഭിക്കുന്നതിന് ഇരുപത്തി അയ്യായിരം രൂപ നല്‍കണമെന്നാണ് ആവശ്യം. ചാലക്കുടി കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം താമസിക്കുന്ന പരിത്തി പറമ്പില്‍ ഷണ്മുഖന്റെ ഇളയ മകന് ഉണ്ണികൃഷ്ണനാണ് കഴിഞ്ഞ ശനിയാഴ്ച ഇതുസംബന്ധിച്ച കത്തുവന്നത്. ഉദംപൂരിലുള്ള ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലേക്കുള്ള നിയമന ഉത്തരവാണ് ലഭിച്ചിരിക്കുന്നത്. ഈ ഫോഴ്സില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഒറീസയില്‍ ശാരീരികക്ഷമത പരിശീലനത്തിന് പോവുകയും ഉയരം ഇല്ലാത്ത കാരണം ഉണ്ണികൃഷ്ണന് പുറത്തായി.
കത്തില്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് അതില്‍ വിളിക്കുമ്പോള്‍ ഒരു എക്കൗണ്ട് നമ്പര്‍ ലഭിക്കുമെന്നും അതിലേക്കാണ് ഇരുപത്തി അയ്യായിരം രൂപ ഇടണമെന്ന് പറഞ്ഞിരിക്കുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന ഫോഴ്സിന്റെ ദല്‍ഹി ക്വാര്‍ട്ടേഴ്സുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് എഴുത്ത് വരില്ലെന്നും ഇത് വ്യാജമാണെന്നുമായിരുന്നു പറഞ്ഞത്. ഐടിബിടി ക്യാമ്പ് ഉദംപേരൂരില് നിന്നുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്ന സീല്‍ ഫരിദാബാദില്‍ നിന്നാണ്. ചാലക്കുടി പോലീസില്‍ കത്ത് കാണിച്ചപ്പോള്‍ ഇത് വ്യാജമാണെന്നും പണം നല്‍കരുതെന്നുമാണ് നിര്‍ദ്ദേശിച്ചത്. ഉണ്ണികൃഷ്ണന് ബിഎസ്എഫ് സെലക്ഷന് ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: