ബത്തേരി : ശത്രുസൈന്യം യുദ്ധത്തടവുകാരോട് സ്വീകരിക്കുന്ന നയമാണ് വനപാലകര്‍ വടക്കനാട് പ്രദേശത്തെ കര്‍ഷകരോട് പെരുമാറുന്നതെന്ന് കര്‍ഷക സംരക്ഷണ സമിതി. കര്‍ഷകഭവനങ്ങളിലെ ഇരുപതോളം വളര്‍ത്തുനായകളെ രാത്രികാലങ്ങളില്‍ വിഷം വെച്ച് കൊന്നും വീടുകളില്‍ അര്‍ദ്ധ രാത്രിയില്‍ റെയ്ഡുനടത്തിയുമാണ് ഇവര്‍ ഭീകരത സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കുരങ്ങുകളെ വാഹനത്തില്‍ കയറ്റി ഈ പ്രദേശത്ത് ഇറക്കിവിട്ടശേഷം കൂടുമായി മടങ്ങുമ്പോള്‍ അവരെ ചോദ്യം ചെയ്തവരുടെ പേരില്‍ ഇപ്പോള്‍ കളളക്കേസ്സുകള്‍ എടുക്കുകയാണ്. കാട്ടാന വെടിയേറ്റ് ചെരിഞ്ഞസംഭവത്തിലെ പ്രതികളെ പിടികൂടാന്കഴിയാത്തവര് ഇതെല്ലാം കര്‍ഷകരുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണ്. കര്‍ഷകരെ മനുഷ്യരായിപ്പോലും കാണാന്‍ തയ്യാറാകാത്ത വനപാലകര്‍ക്കെതിരെ ശമായ സമരങ്ങള്‍ക്ക് സമിതി നേതൃത്വം കൊടുക്കുമെന്നും ഇതിനായി നാളെ രണ്ട് മണിക്ക് വടക്കനാട് എല്‍പിസ്ക്കൂളില്‍ സര്‍വ്വകക്ഷിയോഗം നടത്തുമെന്നും ഇവര്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ സമിതി നേതാക്കളായ പി.കെ.പ്രേമന്, ഫാ.വര്‍ഗ്ഗീസ് മണ്‍ട്രോത്ത്, എന്‍.കെ. ബാലന്, യോഹന്നാന് വര്‍ഗ്ഗീസ്, കെ. ജി.റെജി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: