കോഴഞ്ചേരി: കോഴേേഞ്ചരിയിലെ പഞ്ചായത്ത് വക ബസ് സ്റ്റാന്റ് ടാറിംങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ട് നാളുകളായി. മഴപെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു. വേഗതിയില്‍ വരുന്ന ബസ്സുകള്‍ കുഴിയില്‍ ചാടുമ്പോള്‍ തെറിക്കുന്ന മലിനജലം യാത്രക്കാരുടെ ദേഹത്തുവീഴുകയും ബസ് ജീവനക്കാരുമായി തര്‍ക്കങ്ങളില്‍ ചെന്നെത്തുകയും ചെയ്യുന്നു. ഇത്രയും കാലമായിട്ടും പഞ്ചായത്തിന്റെ ഭരണ സ്തംഭനംമൂലം ബസ് സ്റ്റാന്റ് പുനരുദ്ധരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. കുഴിയുടെ ആഴം അറിയാതെ അതില്പെടുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായുംബസ് ജീവനക്കാര്‍ പറയുന്നു. വെ്ള്ളക്കെട്ടുകള്മൂലം ബസ് യാത്രക്കാര്‍ ഉള്ളിലേക്ക് കയറുവാന്‍ ബസ്സിന്റെ ചുറ്റും ഓടി നടക്കഏണ്ട അവസ്ഥയിലുമാണ്. പഞ്ചായത്ത് അധികാരികളുടെശ്രദ്ധയില്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടികളും സ്വീകരിക്കാത്തിനാല്‍ യാത്രക്കാരിലും ബസ് ജീവനക്കാരിലും പ്രതിഷേധമേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: