കാസര്‍കോട്: റേഷനരി വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് 24ന് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം വരുത്തിയ ഇരുമുന്നണികളും കേരളീയരുടെ അന്നം മുട്ടിച്ചവരാണ്. കേന്ദ്രം അരി വിഹിതം തടഞ്ഞുവെന്ന പ്രചാരണം കേരളം ഭരിച്ചവരുടെയും, ഭരിക്കുന്നവരുടെയും കെടുകാര്യസ്ഥത മറച്ചുവക്കാനുള്ള തന്ത്രം മാത്രമാണ്. ഒന്നര വര്‍ഷമായിട്ടും റേഷന്‍ കാര്‍ഡ് നല്കാന് പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അരി വിതരണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍സമരങ്ങളുമായി ബിജെപി മുന്നോട്ടു പോകുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: