പൂച്ചകള്‍ പലതരത്തില്‍ പ്രശസ്തരാകാറുണ്ട്. ചിലപ്പോള്‍ ഭംഗിക്കൊണ്ടാകാം മറ്റു ചിലപ്പോഴാകട്ടെ അതിന്റെ വികൃതികള്‍ കൊണ്ടാകാം. എന്നാല്‍ തുര്‍ക്കിയിലെ ഈ പൂച്ച ശ്രദ്ധേയമാകുന്നത് ടിവി അവതാരകന് പ്രഭാത വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ്.
തുര്‍ക്കിയിലെ ഡിആര്‍ടി ടെലിവിഷന്റെ പ്രഭാത ഷോയായ ‘ഗുഡ് മോര്‍ണിങ് ഡെനിസ്ലി’ എന്ന പരിപാടിയ്ക്കിടെയാണ് ആശ്ചര്യമുളവാക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
പരിപാടി അവതരിപ്പിക്കുന്നതിനിടെ പൂച്ച അവതാരകനായ കുഡ്രറ്റ് സെലിബിയോഗ്ലുവിന്റെ മേശയിലേയ്ക്ക് ചാടി കയറുകയായിരുന്നു.
തലക്കെട്ടുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് അവതാരകന് മേശപുറത്തിരുന്ന പത്രത്തിന് മുകളിലായി പൂച്ചയുടെ കാലുകള്‍ കണ്ടത്. ആദ്യം ചെറുതായൊന്നു പതറിയെങ്കിലും മനസാന്നിദ്ധ്യം വീണ്ടെടുത്ത അവതാരകന് പൂച്ചയെ പറ്റി വാചാലനാകുന്നതും കാണാം.
തന്നെ പറ്റി പറഞ്ഞതു കൊണ്ടാകാം പൂച്ച ജാഡയുള്ള സെലിബ്രിറ്റികളെ പോലെ മേശപുറത്ത് കൂടി കുണുങ്ങി നടക്കാനാരംഭിച്ചത്. മേശ പുറത്ത് കസേരയിലാത്തത് കൊണ്ടാണോ എന്തോ, ഇരിപ്പിടമുറപ്പിച്ചത് അവതാരകന്റെ ലാപ്ടോപ്പിലാണ്.
തുറന്ന് കിടന്ന വാതിലിലൂടെയാകാം പൂച്ച സ്റ്റുഡിയോയിലേയ്ക്ക് കടന്നത്. എന്തുകൊണ്ടോ… പൂച്ച ആരുടേയും കണ്ണില്‍ പെട്ടതുമില്ല. എന്തായാലും ടിവി ഷോ കഴിഞ്ഞതോടെ പൂച്ച പ്രശസ്തയായി. ഡിആര്‍ടി ടെലിവിഷന്‍ ഉദ്യോഗസ്ഥരിലൊരാള്‍ പൂച്ചയെ സ്വന്തമാക്കി പേരുമിട്ടു… ഹുസ്നു !
പ്രതികരിക്കാൻ ഇവിടെ എഴുതുക: