പട്ടാമ്പി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രവാസിയുടെ 1.15ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ലണ്ടനില്‍ ജോലി ചെയ്യുന്ന കൊപ്പം വിയ്റ്റനാംപടി ഹരിശ്രീയില്‍ വിപിന്‍ ദാസിനാണ് പട്ടാമ്പി എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെട്ടത്. പാരീസില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് സൂചന. ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ മൂന്നു തവണകളായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. 5000 രൂപ ട്രാന്സേഷന് ഫീയടക്കം നഷ്ടപ്പെട്ടിരിക്കുന്നത് 1.15ലക്ഷം രൂപയാണ്.
10 വര്‍ഷമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന തനിക്ക് ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് വിപിന്‍ദാസ് പറഞ്ഞു. ചില ട്രാവല്‍സുകളുടെ മെയില്‍ ഐ.ഡികളും പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റില്‍ കാണുവാനുണ്ടെന്നും വിപിന്‍ ദാസ് പറഞ്ഞു.
ബാങ്കിന്റെ കസ്റ്റമര്‍കെയറില്‍ നിന്നും വിപിന്‍ദാസിനെ വിളിച്ച് പണം പിന്‍വലിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇല്ലായെന്ന് അറിയിച്ചതോടെ പണം നഷ്ടമാകുകയില്ലെന്ന് കസ്റ്റമര്‍കെയറില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേറ്റ്മെന്റ് വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം വ്യക്തമായത്.സംഭവത്തെ തുടര്ന്ന്പട്ടാമ്പി പോലീസിലും ബാങ്കിന്റെ പട്ടാമ്പി ശാഖയിലും പരാതി നല്‍കിയതായി വിപിന്‍ദാസിന്റെ പിതാവ് വാസുദേവന്‍ പറഞ്ഞു. എന്നാല്‍ സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും വാസുദേവന്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: