പാലക്കാട്: ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും, ചിറ്റൂരിലും നടന്ന വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഷൊര്‍ണൂര്‍ കുളപ്പുള്ളി കുന്നത്തൂര്‍ വീട്ടില്‍ മോഹനന് (49) ആണ് പിക്ക്അപ്പ് വാനിടിച്ച് മരിച്ചത്. ചുനങ്ങാട് വാണി വിലാസിന് സ്കൂളിന് സമീപത്തായിരുന്നു അപകടം. കണ്ണിയമ്പുറത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുളപ്പുള്ളിയില്‍ വര്‍ക്ക് ഷാപ്പ് ജീവനക്കാരനായ മോഹനന് കടയിലേക്ക് സാധനം വാങ്ങുന്നതിനായാണ് ഒറ്റപ്പാലത്തേക്ക് വന്നത്.ഷൊര്‍ണൂര്‍ നഗരസഭ മുപ്പത്തിരണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.ഗീതയാണ് ഭാര്യ.മക്കള്‍ .ശ്രീജിത്ത് ,ശ്രീജ .മരുമകന് മുരളി.
ചിറ്റൂരില്‍ ഇരുചക്രവാഹനം ഇടിച്ച് കാല്‍നടയാത്രക്കാരനായ ചെന്നന്തോട് സ്വദേശി അപ്പുച്ചാമിയുടെ മകന് ചന്ദ്രന് (65) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ചിറ്റൂര്‍ വിളയോടി റോഡിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. ചിറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പായിക്കുട്ടിയാണ് ഭാര്യ. മക്കള്‍: അനിത, അംബിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: