പത്തനംതിട്ട :ശബരിമല തീര്‍ത്ഥാടന മുന്നോരുക്കങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും അലംഭാവവും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനകാല മുന്നോരുക്കങ്ങള്‍ നടത്താത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ജില്ലാ കളക്ടറേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരമത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സൗജന്യം അനുവദിക്കുന്ന സര്‍ക്കാര്‍, ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് എല്ലാ ചെലവുകളും വഹിക്കണമെന്ന നിലപാട് അപലപനീയമാണ്. ശബരിമലയിലെ കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തയാറാകാന്‍ വൈകുന്നതിലെ അനാസ്ഥ ഭക്തരെ ദുരിതത്തിലാക്കും. ദാഹജലത്തിനുപോലും അമിതവിലയിടാക്കി വ്യാപാരികള്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നു. കെഎസ്ആര്‍ടിസി അമിതചാര്‍ജ് ഈടാക്കുന്നു. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിട്ടില്ല. തീര്‍ത്ഥാടകരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗിന്റെ പേരില്‍ കൊള്ള നടത്തുന്നവര്‍ വാഹനങ്ങളുടെ സുഗമമായ പാര്ക്കിംഗിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. അപ്പം, അരവണ, മോദകം ഉള്‍പ്പെടെ വഴിപാട് നിരക്കുകള്‍ കൂട്ടിയത് പിന്‍വലിക്കാന്‍ ദേവസ്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ചു.ഷാജി.ആര്.നായര്‍, എം.ജി.കൃഷ്ണകുമാര്‍, സുശീല സന്തോഷ്, എം.എസ്.അനില്‍കുമാര്‍, പി.കെ.ഗോപാലകൃഷ്ണന് നായര്‍, പി.ആര്.ഷാജി, പി.ഉണ്ണികൃഷ്ണന്, രമണിവാസുക്കുട്ടന്‍, വിജയകുമാര്‍ മണിപ്പുഴ, സിബി സാം, ശിവപ്രസാദ്, ഷൈന്‍.ജി.കുറുപ്പ്, കൊടുമണ്‍ ഗോപാലകൃഷ്ണന്, പ്രസന്നകുമാര്‍, ജി.മനോജ്, അഭിലാഷ് ഓമല്ലൂര്‍, മണി.എസ്.തിരുവല്ല, പി.വി.ജോര്‍ജ്, മാത്യൂ ഉമ്മന്‍, ബിന്ദു പ്രസാദ്, സി.ആര്.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: