തിരുവല്ല: കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിലെ പ്രഫണല്‍ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് നിര്‍വ്വഹിച്ചു.പാണ്ടിശ്ശേരി എല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ ഉപാദ്ധ്യക്ഷന്‍ ചെറിയാന് സി.തോമസ് അദ്ധ്യക്ഷത വഹിച്ചു .സമ്മേളനത്തില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ ഇ.എം പ്രസാദ്,പ്രസന്നാ സതീഷ്,അംഗങ്ങളായ കെ.എസ് രാജലക്ഷ്മി,ബിന്‍സി ആരാമമൂട്ടില്,എച്എം ഉഷാകുമാരി.എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: