പാലക്കാട്: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടത്തി വരുന്ന വാഹന പരിശോധനയുടെ ഭാഗമായി പാലക്കാട് -തൃശൂര്‍ റൂട്ടില്‍ ജില്ലാ ആര്‍ടിഒ എന്‍ ശരവണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സര്‍വ്വീസ് നടത്തുന്ന ഒരു റൂട്ട് ബസ്സ് ഉപയോഗ യോഗ്യമല്ല എന്ന് കണ്ടെത്തിയതിനാല്‍ ഫിറ്റ്നസ് റദ്ദാക്കുകയും ഭാഗികമായി തകരാറുകള്‍ കണ്ടെത്തിയ അഞ്ച് ബസ്സുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടായിരിക്കുന്നതായിരികുമെന്ന് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: