കൊല്ലങ്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലങ്കോട് സംഘ ജില്ല കൊടുവായൂര്‍ കേരളപുരം ഗ്രാമത്തില്‍ പണിത വിജയ ദുര്‍ഗ്ഗം കാര്യാലയ സമര്‍പ്പണം ഇന്ന്. പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ചടങ്ങ് ആരംഭിക്കുന്നു.
ഏഴു മണിക്ക് കൊടുവായൂര്‍ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെത്തുന്ന കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ പൂര്‍ണ്ണ കുംഭത്തോടെ കാര്യലയത്തിലേക്ക് സ്വീകരിക്കും.
തുടര്‍ന്ന് ഗോപൂജ, പാല്കാച്ചല് ചടങ്ങ് എന്നിവക്ക് ശേഷം പൊതുചടങ്ങില്‍ പ്രാന്തസംഘചാലക് പി.ഇ.ബി മേനോന് ഉദ്ഘാടനം ചെയ്യും. സംപൂജ്യ സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍, വിഎച്ച്പി സംസ്ഥാന സെക്രട്ടറി ടി.വത്സന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് ബാബു, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
16200 ചതുരശ്രഅടിയില്‍ നിര്‍മ്മിച്ച മൂന്ന് നില കെട്ടിടത്തില്‍ താഴത്തെ നില ആര്‍എസ്എസ് കാര്യാലയം, മുകളിലത്തെ നിലകളില്‍ ലൈബ്രറിയും മീറ്റിംങ് ഹാളുമായി പ്രവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ് സംഘ ജില്ല വ്യവസ്ഥ കാര്യവാഹ് കെ.ബി രാജേഷ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രപ്രസാദ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അഗം വി.എസ് ശശീന്ദ്രന്, നെന്മാറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്. സുനില്‍, ജില്ലാ കമ്മറ്റി അംഗം എ. സുബ്രഹ്മണ്യന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: