തിരുവല്ല:ഒത്തുതീര്‍പ്പായ പഴയകാല രാഷ്ട്രീയ കേസുകള്‍ അടക്കം പുനര്‍ജീവിപ്പിച്ച് രാഷ്ട്രീയ ശത്രുക്കളെ കേസില്‍ പെടുത്തുന്ന നടപടികള്‍ ആവര്‍ത്തിക്കപ്പെടുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എതിര് പക്ഷത്തെ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് കേസുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഭരണ പക്ഷം നിര്‍ദ്ദേശം കൊടുത്തതായാണ് സൂചന.ഇതോടെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായ പലകേസുകളും പോലീസ് വീണ്ടും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.പുനരന്വേഷണം നടത്തി പ്രതി ചേര്‍ക്കേണ്ട ആളുകളുടെ പട്ടിക സിപിഎംന്റെ പ്രദേശിക നേതാക്കളാണ് നല്‍കുന്നത്.
ബിജെപി,കോണ്‍ഗ്രസ്,പ്രവര്‍ത്തകരെയും പാര്‍ട്ടിക്ക് അനഭിമതരായ ആളുകളേയും കേന്ദ്രീകരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയുന്നു.കൂടാതെ വീണ്ടും പ്രകോപനമുണ്ടാക്കി ലക്ഷ്യം വെക്കുന്ന ആളുകളെ ഗുണ്ടാലിസ്റ്റില്‍ പെടുത്താനുള്ള പദ്ധതികളാണ് ഇടത് ക്യാമ്പില്‍ പുരോഗമിക്കുന്നത്.സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നതും പതിവായിട്ടുണ്ട്.മധ്യതിരുവിതാംകൂറില്‍ അടക്കം ഭാരതീയ ജനതാപാര്‍ട്ടിയുടെ വളര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പോലീസിന് ഉപയോഗിച്ച് പകപോക്കല്‍ രാഷ്ട്രീയം നടത്തുന്നത്.ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് നടത്തുന്ന ആസൂത്രിത നീക്കം തുടര്‍ന്നാല്‍ പ്രതിഷേധ പരിപാടികള്‍ സംഘടി പ്പി ക്കാ നുള്ള ഒരുക്കത്തിലാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: