കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതായി ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.മുരളീധരന് വ്യക്തമാക്കി. വ്യവസായികമായി പിന്നോക്കം നില്ക്കുന്ന കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കേന്ദ്ര സര്‍ക്കാറിന് കീഴില്‍ തന്നെ നിലനിര്‍ത്തുന്നത് കേരളത്തിന്റെ വ്യവസായിക പുരോഗതിക്ക് വന്‍ മുതല്‍ കൂട്ടാകും അതിന ആവശ്യമായ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായും അടുത്ത് ബജറ്റില്‍ അത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കമ്പനി നഷ്ടമാണെനന് പറഞ്ഞ് കേന്ദ്ര ഓഹരി ഒഴിവാക്കി കേരളത്തിന്റെ മാത്രമായി നിലനിര്‍ത്താനുള്ള ചിലരുടെ ഗൂഢനീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ കൈവശമുള്ള ഓഹരികല്‍ കൂടി കേന്ദ്ര സര്ക്കാറെറ്റെടുത്ത് ഭെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: