ഉദുമ: ബേക്കല്‍ പള്ളിക്കര മേല്‍പാലത്തിന്റെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഉദുമ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 7 മണിക്ക് പള്ളിക്കര പെരിയ റോഡില്‍ പ്രഭാത ധര്‍ണ്ണ നടത്തും. ധര്‍ണ്ണ ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും.
ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യുവമോര്‍ച്ചാ മണ്ഡലം കമ്മറ്റി യോഗം അഡ്വ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രതീപ് എം കൂട്ടക്കനി അധ്യക്ഷത വഹിച്ചു. രാജേഷ് കൈന്താര്‍, വിവേക് പരിയാരം, ശ്യാംപ്രസാദ്, ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: