തിരുവല്ല: ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ അടക്കം സുരക്ഷാപരിശോധന ഇല്ലാതെ കെഎസ്ആര്‍ടിസി റോഡിലിറക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.പ്രതിദിനം പരിശോധന നടത്തണമെന്നിരിക്കെ പലപ്പോഴും പ്രായോഗികമാകാറില്ല.വാഹനം സര്‍വ്വീസിന് സജ്ജമാണൊ എന്ന് വിലയിരുത്തേണ്ടത് ഡിപ്പോ എന്‍ജിനിയര്‍മാരുടെ ഉത്തരവാദിത്വമാണ്.എന്നാല്‍ പല വാഹനങ്ങളും ഗ്യാരേജിപോലും കയറ്റാതെയാണ് സര്‍വ്വീസ് തുടങ്ങുന്നത്.ഇതുമൂലം പലവാഹനങ്ങളും വഴിയില്‍ കിടക്കുന്നത് പതിവാണ്.ടയര്‍ പഞ്ചറാവുന്നതും, ബാറ്ററി തകരാറായി പുക ഉയരുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിന് സമീപം ഇരു ദിശകളില്‍ നിന്ന് എത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പഞ്ചറായത് യാത്രക്കാരെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.ചങ്ങനാശേരിയില്‍ നിന്ന് രാവിലെ 7.50ന് പുറപ്പെട്ട് കായംകുളത്തേക്ക് പോകുന്ന ബസും,എതിര് ദിശയില്‍ നിന്ന് മര്‍ത്തോമ കോളേജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് മുന്‍ ചക്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരേസ്ഥലത്ത് കുടുങ്ങികിടന്നത്.ഇതേ തുടര്‍ന്ന് കെഎസ്ടിപി മരാമത്ത് പണി നടക്കുന്നതിനാല്‍ ദീര്‍ഖ ദൂരസര്‍വ്വീസുകള്‍ ഉള്‍പ്പെടെ എത്തുന്ന കാവുംഭാഗം ജ്ംങ്ഷന് മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ പെട്ടു.മുത്തൂര്ഭാഗത്തേയും ശ്രീവല്ലഭക്ഷേത്രം റോഡിലേക്കുള്ള വാഹനങ്ങളും മണിക്കൂറുകള്‍ കുടുങ്ങി,ഗതാഗതകുരുക്കിനിടയില് സമാപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോവാന്‍ മാറ്റാതിരുന്നതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത് യാത്രക്കാരെ ഏറെ വലച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളില്‍ ടയര്‍ക്ഷാമം രൂക്ഷമായതാണ് കെഎസ്ആര്‍ടിസി ബസുകള്‍ വഴി അരികില്‍ കുടുങ്ങി കിടക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.ഗുണനിരവാരമില്ലാത്ത ടയറുകള്‍ ഉപയോഗിച്ചാണ് പലവാഹനങ്ങളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.വന്‍കിട നിര്‍മ്മാതാക്കളായ ബെന്‍സ്,ലൈലാന്റ്,തുടങ്ങിയ വാഹനങ്ങള്‍ക്ക് അനുയോജ്യമായ ടയറുകളും ആനുപാദികമായി ഡിപ്പോയ്ക്ക് ലഭിക്കുന്നില്ല. ഇരുകമ്പിനികളുടെയും ബസുകള്‍ക്ക് വ്യത്യസ്ഥ ടയറുകള്‍ ഉപയോഗിക്കണമെന്നിരിക്കെ അശാസ്ത്രീയമായാണ് ടയറുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.നിലവില്‍ ലഭ്യമാകുന്ന ടയറുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചാണ് ഇരുകമ്പിനികളുടെ വാഹനങ്ങളിലും ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: