കല്ലൂരാവി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും നിലവിലെ സ്ഥിതി തുടരണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ടി.രമേശന് ആവശ്യപ്പെട്ടു. കേരള ക്ഷേത്ര സംരക്ഷണ സമിതി പട്ടാക്കാല്‍ മാതൃസമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടേയും ആചാര്യന്മാരുടേയും ദൈവജ്ഞരുടേയും കൂട്ടായ ചര്‍ച്ചകളില്‍ കൂടി ഉരിത്തിരിഞ്ഞു വരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അവിടെ മാറ്റങ്ങള്‍ വരുത്തേണ്ടത്. ഭക്തരായ സ്ത്രീകള്‍ ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ശബരിമലയുടെ പാവനത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം, മാതൃ സമിതി താലൂക്ക് സെക്രട്ടറി ബിന്ദു കരുണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ലിഷാ.പി (പ്രസിഡണ്ട്), ബിന്ദു.എ (വൈ.പ്രസിഡണ്ട്), അമ്പിളി.എ.കെ (സെക്രട്ടറി), മഞ്ജുഷ.പി.വി (ജോ.സെക്രട്ടറി), അനിത രവി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: