അടൂര്‍: വൃദ്ധയായ മാതാവിനെ മകന് റോഡ് വക്കില്‍ ഉപേക്ഷിച്ചു. മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഇളമണ്ണൂര്‍ 23 ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുവന്നാണ് മകന് ഷെറീഫ് വൃദ്ധയായ അമ്മയെ റോഡ് വക്കില്‍ ഉപേക്ഷിച്ച് മടങ്ങിയത്.
ഇളമണ്ണുര്‍ സ്വദേശി പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാരീസ്ബീവി(87)യെ ആണ് ഉപേക്ഷിച്ചത.് വൃദ്ധയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം കൂട്ടിക്കൊണ്ടുവന്ന് മൊഴിവാങ്ങി കേസെടുത്ത ശേഷം ഹോളീക്രോസ് ജങ്ഷനിലുള്ള വൃദ്ധസദനത്തില്‍ എത്തിച്ചു. ആറ് മക്കളുടെ അമ്മയാണ്. ഭര്‍ത്താവ് ഇളമണ്ണൂരിലെ പലചരക്ക് വ്യാപാരിയായിരുന്ന അലിയാരുകുഞ്ഞ് 36 വര്‍ഷം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം പലചരക്ക് വ്യാപാരം ഏറ്റെടുത്തു. കുറച്ചുനാള്‍ മുമ്പ് കട വിറ്റു. ഇതില്‍ നിന്നും ലഭിച്ച പണം ബാങ്കില്‍ നിക്ഷേപിച്ചു. ഈ പണം മൂത്ത മകന് ഹാലിലുകുട്ടി കൈക്കലാക്കിയത്രെ. ഇതിന് ശേഷം കോന്നിയിലുള്ള ഹാലിലുകുട്ടിയുടെ വീട്ടില്‍ രണ്ട് മാസം താമസിച്ചെങ്കിലും പിന്നീട് അമ്മയെ ഇറക്കി വിട്ടു. ഇതിന് ശേഷം മകള്‍ സുലൈഖ ബീവിയുടെ വീട്ടിലെത്തിയ അവരും അഞ്ച് മാസത്തിന് ശേഷം ഇറക്കി വിട്ടു. ഇതിന് ശേഷം മറ്റൊരു മകനായ സവാദിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മാസം താമസിപ്പിച്ചശേഷം 14ന് സവാദ് ഓട്ടോറിക്ഷ വിളിച്ച് അമ്മയെ കയറ്റി കുറുമ്പകരയിലുള്ള ഷെറീഫയുടെ വീട്ടിലെത്തിയെങ്കിലും അമ്മയെ താമസിപ്പിക്കാന്‍ തയാറാകാതെ ഷെറീഫ കതക് പൂട്ടി. ഇതിന് ശേഷം അമ്മയുമായി സവാദ് ഇളമണ്ണുര്‍ തീയറ്റര്‍ ജങ്ഷനിലുള്ള കബീറിന്റെയും താമരക്കുളത്തുള്ള മകള്‍ സുഹ്റയുടെയും വീടുകളില്‍ എത്തിയെങ്കിലും അമ്മയെ കൊണ്ടുവരുന്നതറിഞ്ഞ് ഇവരും വീട് പൂട്ടിപ്പോയി. ഇതോടെ മകന് സവാദ് അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: