പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അതിന് എല്ലാവരും തയാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
ലോക മാനസികാരോഗ്യ വാരാചരണത്തിന്റെ ജില്ലാതല പരിപാടി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, ജില്ലാ മാനസികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം, ഡെപ്യുട്ടി ഡി.എം.ഒ ഡോ. റ്റി. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ലേ സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍, കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. പ്രതിഭ, ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍ എന്നിവര്‍ സംസാരിച്ചു. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് ക്ലാസെടുത്തു.
വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ റാലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബോധവത്ക്കരണ എക്സിബിഷന്, ഉപന്യാസ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് പൊതുസമ്മേളനത്തില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: