പാലക്കാട്: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനിവാസ കല്യാണ ഉത്സവം ഭക്തയാദരപൂര്വം നടന്നു. ഇതിനോടനുബന്ധിച്ച് കല്യാണരഥം പുലര്‍ച്ചെയോടെ സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. വിശേഷാല്‍ പൂജകള്‍ക്കു ശേഷം കല്യാണ രഥം വടക്കന്തറയില്‍ നിന്നു പൂര്‍ണ കുംഭത്തോടെ ശ്രീനിവാസ കല്യാണ ഉത്സവം നടക്കുന്ന കോട്ടമൈതാനത്തെ വേദിയിലേക്ക് ആനയിച്ചു.
രാജ്യത്തിനകത്തും പുറത്തും ഇത്തരത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ജില്ലയില്‍ ആദ്യമായാണു ശ്രീനിവാസ കല്യാണ ഉത്സവം നടത്തുന്നത്. പൂജാരികള്‍ ഉള്‍പ്പെടെ നാല്പത്തിയഞ്ചോളം ദേവസ്വം ജീവനക്കാരുടെ അകമ്പടിയോടെയാണു രഥം എത്തിയത്. ഇവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ഉത്സവം. വലിയ കോട്ടമൈതാനത്ത് 5000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയയും വേദിക്കുപുറത്ത് എല്‍ഇഡി സ്ക്രീനുകളും സജ്ജമാക്കിയിയിരുന്നു.
ഉച്ചയ്ക്കുശേഷം നാലിന് ഹരികഥ ആരംഭിച്ചു, അഞ്ചിന് അന്നമാചാര്യര്‍ കീര്‍ത്തനങ്ങ തുടര്‍ന്ന് എട്ടുവരെയായിരുന്നു ശ്രീനിവാസ കല്യാണം. രാത്രി പ്രസാദ വിതരണത്തോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: